സ്വന്തം വീടു വിറ്റു കിട്ടിയ പണം കൊണ്ട് ഒരു ബുള്ളറ്റില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഒരു മലയാളിയുണ്ട്. തൃശൂര്‍ പൂങ്കുന്നം സ്വദേശി അതുല്‍ വാര്യര്‍. 550 ദിവസം കൊണ്ട് 40 രാജ്യങ്ങള്‍ പിന്നിടാന്‍ ലക്ഷ്യമിട്ടുള്ള അതുലിന്‍റെ യാത്ര കഴിഞ്ഞ ദിവസം ദുബായിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അതുലിന്‍റെ ലോകപര്യടനം തുടങ്ങിയത്. അറിയാത്ത നാടുകള്‍, കേള്‍ക്കാത്ത ഭാഷകള്‍. എല്ലാം പിന്നിട്ട് ബുള്ളറ്റില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുകയാണ് അതുല്‍. മുന്നിലുള്ളത് അവസാനിക്കാത്ത പാതകളും യാത്രയോടുള്ള ഭ്രാന്തമായ അഭിനിവേശവും.
കഴിഞ്ഞ ജൂണില്‍ കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര തായ്്ലന്‍ഡ്, വിയറ്റ്്നാം, കന്പോഡിയ ഇന്തോനേഷ്യ, സിംഗപ്പൂര്‍, ലാവോസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പിന്നിട്ട് ഒമാന്‍ വഴി ദുബായിലെത്തി നില്‍ക്കുന്നു. ഇനി ഗള്‍ഫില്‍ നിന്ന് ഇറാന്‍ തുര്‍ക്കി വഴി യൂറോപ്പിലേക്ക്. യൂറോപ്യന്‍ പര്യടനത്തിനു ശേഷം ഇറ്റലിയില്‍ യാത്രയുടെ രണ്ടാം ഘട്ടം അവസാനിക്കും. ഒറ്റയ്ക്കുള്ള സഞ്ചാരമാണ് ഈ യാത്രയുടെ രസവും വെല്ലുവിളിയുമെന്ന് അതുല്‍ പറയുന്നു.
ഒന്നരവര്‍ഷത്തോളം നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലായിരുന്നു യാത്ര. 2001 മുതല്‍ ഒപ്പമുള്ള ബുള്ളറ്റ് ൡഇതിനായി അഴിച്ചു പണിതു. വീടടക്കമുള്ള സ്വത്തുക്കള്‍ വിറ്റാണ് യാത്രക്കുള്ള പണം സമാഹരിച്ചത്. പക്ഷേ വിലമതിക്കാനാകാത്ത അനുഭവങ്ങളാണ് അതുലിന് ഈ യാത്ര സമ്മാനിച്ചത്. ഭൂഖണ്ഡങ്ങളും രാജ്യങ്ങളും കടന്ന കേരള റജിസ്ട്രേഷനിലുള്ള ഈ ബുള്ളറ്റ് കുതിക്കുകയാണ്. പുതിയ ദേശങ്ങളും കാഴ്ചകളും തേടി. for more click here
No comments:
Post a Comment